CLOSE

കറിക്ക് രുചിയില്ലെന്ന കാരണത്താല്‍ അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി യുവാവ്

ബെംഗളുരു: കറിക്ക് രുചിയില്ലെന്ന കാരണത്താല്‍ അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തര കര്‍ണാടകയിലെ ഡോഡ്മാനെ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
42കാരി പാര്‍വതി നാരായണ ഹസ്ലര്‍, 19കാരി രമ്യ നാരായണ ഹസ്ലര്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 24 കാരനായ മഞ്ജുനാഥ ഹസ്ലറെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവ് മദ്യത്തിന് അടിമയാണ്. കറിക്ക് രുചിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട 24കാരന്‍ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ യുവാവിന്റെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ മകനെതിരെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *