CLOSE

സ്‌കൂട്ടറില്‍ക്കറങ്ങി മാല പൊട്ടിക്കല്‍: യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ക്കറങ്ങി മാലപൊട്ടിച്ചകേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പത്തിയൂര്‍ കിഴക്കുമുറിയില്‍ വെളിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ (22), കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര (24), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ മുറിയില്‍ ഹരികൃഷ്ണഭവനം ജയകൃഷ്ണന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 26-ന് ലളിത വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ അന്‍വര്‍ഷായും ആതിരയും ചേര്‍ന്നു മാല പൊട്ടിച്ചു കടക്കുകയായിരുന്നു. മോഷണശേഷം സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്നാര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എറണാകുളത്ത് എത്തിയെന്നറിഞ്ഞു പോലീസ് അവിടെ ചെന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *