CLOSE

കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്.

അസമില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. വീടിന് അടുത്തൊന്നും സിസിടിവി ഇല്ലായെന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇവരുടെ വീടിന് അകലെ മാറിയുള്ള സിസിടിവിയില്‍ പ്രതികളുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *