CLOSE

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി; സിപിഐ നിയമസഭാ കക്ഷി യോഗത്തില്‍ വി ശിവന്‍കുട്ടിക്ക് വിമര്‍ശനം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധിയില്‍ സിപിഐ നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് വിമര്‍ശനം.ചൊവ്വാഴ്ച ചേര്‍ന്ന സിപിഐ നിയമസഭാ കക്ഷി യോഗത്തിലാണ് വിമര്‍ശനം.
പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിസന്ധിയുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും നിയമസഭാകക്ഷി യോഗത്തില്‍ വിമര്‍ശനം.

അതേസമയം മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.സിപിഎം നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *