CLOSE

മത്സ്യബന്ധനത്തിടെ കടലില്‍ വീണ യുവാവിനായി തെരച്ചില്‍ തുടരുന്നു

ആറാട്ടുപുഴ: അഴിക്കലില്‍നിന്നും മത്സ്യ ബന്ധനത്തിന് പോയി ആറാട്ടുപുഴ പടിഞ്ഞാറ് കടലില്‍ വീണ് കാണാതായ യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. അഴീക്കല്‍ തെക്കടുത്ത് വീട്ടില്‍ രാജേഷിനെയാണ് (കണ്ണന്‍ – 30) കാണാതായത്.

ബുധനാഴ്ച പുറപ്പെട്ട ദേവീപ്രസാദം വള്ളത്തിലെ തൊഴിലാളിയായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ഊണ് കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനിടെ കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍.

സബ് ഇന്‍സ്പക്ടര്‍ എ. മണിലാല്‍, എ.എസ്.ഐമാരായ കെ. കൃഷ്ണകുമാര്‍, ഫിലിപ്പ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. കോസ്റ്റല്‍ വാര്‍ഡന്‍മാരായ വിജിത്ത്, വിഷ്ണു തിലകന്‍, ശ്രിമോന്‍, രജ്ഞിത് ബോട്ട് ക്രൂസ് സുനില്‍, സ്രാങ്ക് സൈജു, ലാസ്‌ക്കര്‍ സുഭാഷ് എന്നിവരും സംഘത്തിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *