സ്വന്തം മകളെ പ്രസവ സമയത്ത് പരിചരിക്കാന്‍ എത്തിയ 44 കാരി മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചു. ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന് ഷെല്ട്ടന് എന്ന മരുമകനെ സ്വന്തമാക്കിയത്. ഇയാളുടെ പങ്കാളി ജോര്‍ജ്ജീനയുടെ ഇരുപത്തിനാലുകാരിയായ മകള്‍ ജിസ് ആല്‍ഡ്രിഡ്ജ് എന്ന യുവതിയാണ്. പിറന്നു വീണ തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിനു പകരം തന്റെ ഭര്‍ത്താവിനെ അമ്മ തട്ടിയെടുക്കുകയായിരുന്നു എന്നാണു യുവതി പറയുന്നത്. ഇരുവരും അടുക്കളയില്‍ ഇരുന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു എന്നും യുവതി പറയുന്നു. മകളും പേരക്കുട്ടിയും ആശുപത്രി വിട്ടതും അമ്മായിയമ്മ മരുമകനൊപ്പം പുതിയ ജീവിതം ആരംഭിച്ചുവെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ വന്ന അമ്മ മരുമകനുമായി പ്രണയത്തിലായി, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരന്
