കാസര്‍കോട്: കര്‍ണാടക വീണ്ടും അതിര്‍ത്തി അടച്ചിടുന്നു. 72 മണിക്കൂര്‍ മുമ്ബെടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമാക്കി. തലപ്പാടി (മംഗളൂരു), ജാല്‍സൂര്‍ (സുള്ള്യ), സാറഡ്ക്ക (ബണ്ട്വാള്‍), നെട്ടണിഗെ (പുത്തൂര്‍) എന്നീ നാല് പോയിന്റുകളൊഴികെ കാസര്‍കോട്ടേക്കുള്ള മുഴുവന്‍ അതിര്‍ത്തികളും കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും. മംഗളൂരു ഡെപ്യൂടി കമീഷണര്‍ ശനിയാഴ്ച ഇറക്കിയ ഉത്തരവാണിത്.
ഈ നാല് പോയിന്റ്റുകളിലൂടെ കടന്നു പോകുന്നവര്‍ 72 മണിക്കൂര്‍ മുന്‍പേ എടുത്ത ആര് ടി പി സി നെഗറ്റീവ് സെര്‍ടിഫികേറ്റ് കാണിച്ചാല്‍ മാത്രമേ കാസര്‍കോട് ജില്ലയില്‍ നിന്നു അതിര്‍ത്തി കടത്തി വിടുകയുള്ളു. ബസ് കന്‍ഡക്ടര്‍മാര്‍ അങ്ങനെയുള്ള സെര്‍ടിഫികേറ്റ് പരിശോധിച്ച ശേഷമേ ടികെറ്റ് കൊടുക്കാവൂ. സ്വകാര്യ വാഹങ്ങളിലുള്ളവരെ ടോള്‍ അധികൃതര്‍ ഇതേ പോലെ പരിശോധിക്കും. ട്രെയിന്‍, വിമാന യാത്രയില്‍ വരുന്നവര്‍ക്കും ഇതേ നിയന്ത്രണം ബാധകമാണ്.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നിന്നു ദിവസവും പോയി വരുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന റിപോര്‍ട് ഹാജരാക്കാണമെന്ന ഉത്തരവ് നേരത്തെ തന്നെ നിലവിലുണ്ട്.