CLOSE

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതേ തുടര്‍ന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നികുതികളില്‍ ഇളവ് വരുത്തി. പശ്ചിമ ബംഗാള്‍, അസം, മേഘാലയ, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ നികുതികള്‍ കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഈ ആഴ്ച ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്നലെ ഒരു രൂപയുടെ കുറവാണ് പെട്രോളിനും ഡിസലിനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയത്. അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും വിലവര്‍ധനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി 38 ല്‍ നിന്ന് 36 ആയി താഴ്ത്തി. തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന അസമില്‍ ബിജെപി സര്‍ക്കാര്‍ അഞ്ച് രൂപയാണ് നികുതി കുറച്ചത്. കൊവിഡിനെ നേരിടാന്‍ എര്‍പ്പെടുത്തിയ നികുതി പൂര്‍ണമായും ഒഴിവാക്കി. ഇന്ധന വിലയില്‍ ഏറ്റവും കൂടുതല്‍ നികുതി കുറച്ചത് മേഘാലയയിലാണ്. പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഏഴ് രൂപയാണ് നികുതി കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *