CLOSE

തിരഞ്ഞെടുപ്പു ദിനത്തില്‍ കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തിലല്ല: കുടുംബവഴക്കിനിടെയെന്ന് ഭാര്യ

ആലപ്പുഴ: തിരഞ്ഞെടുപ്പു ദിനത്തില്‍ കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. പരിക്കേറ്റ് ചികിത്സയിലുള്ള സോമന്റെ ഭാര്യ രാജിയാണ് ഭര്‍ത്താവിനു പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തിലല്ലെന്നു വ്യക്തമാക്കിയത്. തന്നെ തല്ലാന്‍ ഓടിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണിട്ടാണ് സോമന് പരിക്കേറ്റതെന്നാണ് രാജി പറയുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നു. സിപിഎം പ്രാദേശിക നേതാക്കളാണ് ഇവരുടെ വീഡിയോ പുറത്തുവിട്ടത്.

വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായെന്ന പ്രചരണം കോണ്‍ഗ്രസ് നടത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പു കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും ഭാര്യയും തമ്മിലുണ്ടായ അടിപിടിയാണ് പരിക്കേല്‍ക്കുന്നതിന് കാരണമായതെന്ന് ഭാര്യ പറയുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. ഇത് അടിപിടിയില്‍ കലാശിച്ചു. ഇതിനിടെ തന്നെ മര്‍ദ്ദിച്ചശേഷം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമന് പരിക്കേറ്റെന്നാണ് ഭാര്യ രാജിയുടെ വെളിപ്പെടുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *