രാജ്യത്ത് ഒന്നേകാല്‍ ലക്ഷം കടന്ന് കോവിഡ്. ഇന്നലെ 1,26,789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തി. 24 മണിക്കൂറിനിടെ 685 പേര് മരിച്ചു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. അതിനിടെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പോലീസ് പരിശോധന കര്‍ശനമാക്കി. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുളള ഒരാഴ്ചത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി.
Spread the love