CLOSE

കെ ഇ എ കുവൈറ്റ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കുവൈത്ത്: കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ. ഇ. എ) കുവൈത്ത് ‘കെ ഇ എ – സഗീര്‍ തൃക്കരിപ്പൂര്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ്’ എന്ന നാമധേയത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കെ. ഇ. എ ഉപദേശക സമിതി അംഗം മുനീര്‍ കുണിയ കണ്‍വീനറായ കെ. ഇ. എ വിദ്യാഭ്യാസ അവാര്‍ഡ് സമിതി SSLC, CBSE, PLUS 2 തലങ്ങളില്‍ ഉന്നത വിജയം നേടിയ 50 തോളം വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ക്കായി തെരെഞ്ഞെടുത്തു.

കെ. ഇ. എ ആക്ടിങ് പ്രസിഡന്റ് നാസ്സര്‍ ചുള്ളിക്കരയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സമയില്‍ വെച്ചു നടന്ന അവാര്‍ഡ് പ്രഖ്യാപനചടങ്ങ് കെ. ഇ. എ ഉപദേശക സമിതി ഫര്‍വാനിയ ബദര്‍ ചെയര്‍മാന്‍ ഖലീല്‍ അടൂര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

കെ. ഇ. എ ജനറല്‍ സെക്രട്ടറി സുധന്‍ അവിക്കര, ഉപദേശക സമിതി അംഗങ്ങളായ സലാം കളനാട്, ഹമീദ് മധൂര്‍, മുനാവര്‍ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ചെയര്‍മാന്‍ ഖലീല്‍ അടൂര്‍ സാഹിബ്, ഉപദേശക സമിതിയംഗം മുനാവര്‍ മുഹമ്മദ്, ആക്ടിങ് പ്രസിഡന്റ് നാസ്സര്‍ ചുള്ളിക്കര, ജനറല്‍ സെക്രട്ടറി സുധന്‍ അവിക്കര, എന്നിവര്‍ ചേര്‍ന്ന് വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കെ. ഇ. എ ചീഫ് കോഓര്‍ഡിനേറ്റര്‍ അസീസ് തളങ്കര, വിദ്യാഭ്യാസ അവാര്‍ഡ് സമിതി അംഗങ്ങളായ രാജേഷ്, ഖാലിദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കെ. ഇ. എ വിദ്യാഭ്യാസ അവാര്‍ഡ് കമ്മിറ്റി ജോ. കണ്‍വീനര്‍ ശ്രീനിവാസന്‍ സ്വാഗതവും കെ ഇ എ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി സി. എച്ച് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *