CLOSE

യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം 2021 ഇന്‍സ്റ്റിട്യൂഷന്‍ രജിസ്റ്ററേഷന്‍ ആരംഭിച്ചു

സ്‌കൂള്‍, കോളേജ്, ഗവേഷണ തലത്തില്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ളപുത്തന്‍ ആശയങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ പങ്കുവയ്ക്കാനും അത്പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന പരിപാടി ആണിത്. കേരളസര്‍ക്കാരിന്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള കേരള ഡവലൊപ്‌മെന്റ് -ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) ആണ് യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ 2021 – 2024 ഘട്ടത്തിന്റെ ഇന്‍സ്റ്റിട്യൂഷന്‍ രജിസ്റ്ററേഷന്റെ ഉദ്ഘാടനം 2021 ആഗസ്റ്റ് 18 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ജനുവരി 2021 ന് അവതരിപ്പിച്ച കേരള ബഡ്ജറ്റ് പ്രകാരം വളരെ വിപുലമായ രീതിയില്‍ ആണ് യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ 2021-2024 ഘട്ടം നടത്തുന്നത്. അതുപ്രകാരം ജില്ലാതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കു അവരുടെ ആശയങ്ങള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതിനു മുന്ന് വര്‍ഷം ആവശ്യമായ മെന്ററിംഗ്, സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നതാണ്
യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമില്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളും ഈ പരിപാടിയില്‍ രജിസ്റ്റര്‍ ചെയേണ്ടതുണ്ട്. ഇതിനായി ഉടന്‍ തന്നെ www.yip.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9809952778, 8590776265,9446169194, 9074363091 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *