CLOSE

എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച് സുരേഷ്‌ഗോപി

തൃശൂര്‍: എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ്‌ഗോപി. ഒല്ലൂര്‍ എസ്ഐയെ കൊണ്ടാണ് സുരേഷ്‌ഗോപി എം പി സല്യൂട്ട് ചെയ്യിപ്പിച്ചത്.എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്നാണ് പരസ്യമായി സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. നേരത്തെ മേയറുമായി ബന്ധപ്പെട്ട് തൃശൂരില്‍ സല്യൂട്ട് വിവാദം ഉയര്‍ന്നിരുന്നു.
പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. നിരവധി പോലീസ് വേഷങ്ങള്‍ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങള്‍ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്.ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *