CLOSE

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

ജമ്മു: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഉദ്ദംപൂര്‍ ജില്ലയിലെ ശിവ് ഗര്‍ ധറിലാണ് അപകടം .മോശം കാലാവസ്ഥ മൂലമാണ് അപകടമെന്നാണ് വിവരം. മേഖലയില്‍ കനത്ത മൂടല്‍ മഞ്ഞാണെന്ന് ഉദ്ദംപൂര്‍ ഡി.ഐ.ജി പറഞ്ഞു.

അതേ സമയം പ്രദേശവാസികളാണ് കോപ്റ്റര്‍ തകര്‍ന്നു വീണ വിവരം അറിയിച്ചതെന്നും പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *