CLOSE

മുന്‍ കബഡി താരം റഷീദ് കുതിരക്കോടിന്റെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ കബഡി ഓര്‍ഗനൈസേഷന്‍ യു എ ഇ കമ്മിറ്റി ആദിത്യമരുളുന്ന പ്രഥമ ഓള്‍ ഇന്ത്യാ കബഡി ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു

മുന്‍ കബഡി താരം റഷീദ് കുതിരക്കോടിന്റെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ കബഡി ഓര്‍ഗനൈസേഷന്‍ യു എ ഇ കമ്മിറ്റി ആദിത്യമരുളുന്ന പ്രഥമ ഓള്‍ ഇന്ത്യാ കബഡി ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി ഷാര്‍ജയില്‍ വെച്ച് രൂപീകരിച്ചു. 2021 ഡിസംബര്‍ 24 നു ദുബായില്‍ വെച്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പ്രമുഖ കബഡി ടീമുകള്‍ പങ്കെടുക്കും.
പ്രസിഡന്റ് അശോകന്‍ മുദിയക്കാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്
കബഡി ടൂര്‍ണമെന്റ് മുഖ്യരക്ഷാധികാരിയായി വി നാരായണന്‍ നായരെയും , സംഘാടക സമിതി ചെയര്‍മാന്‍ ആയി Dr. മണികണ്ഠന്‍ മേലത്തിനെയും ,വൈസ് ചെയര്‍മാനായി വിജയകുമാര്‍ പാലക്കുന്നിനെയും ജനറല്‍ കണ്‍വീനര്‍ അഷറഫ് കല്ലൂരാവിയെയും ഫൈനാന്‍സ് കണ്‍വീനര്‍ ബാലു ഏവീസ്‌നെയും ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ വിന്ദീപ് കുതിരക്കോടിനെയും സംഘാടക സമിതി ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.
ഓര്‍ഗാനൈസേഷന്‍ ജനറല്‍ സെക്രട്ടറി കൂട്ടകനി പ്രമോദ് സ്വാഗത പ്രസംഗം നടത്തുകയും വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ചു പങ്കെടുത്ത ഭാരവാഹികള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ സുരേഷ് കാശി നന്ദി പ്രകാശനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *