CLOSE

സുന്ദരമായ പാദങ്ങള്‍ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം

സുന്ദരമായ പാദങ്ങള്‍ കൂടി കൂടിച്ചേരുമ്പോഴാണ് സൗന്ദര്യം പൂര്‍ണമാകുന്നത്. എന്നാല്‍ ആവശ്യത്തിനു ശ്രദ്ധ ലഭിക്കാത്തതു കൊണ്ട് സുന്ദരമായ കാല്‍പാദങ്ങള്‍ പലരുടെയും സ്വപ്നം മാത്രമായി തുടരുകയാണ് ചെയ്യുക. വരള്‍ച്ചയും വിണ്ടു കീറലും നഖത്തിന്റെ പൊട്ടലുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പാദങ്ങളെ അനാകര്‍ഷമാക്കും. കുറച്ച് ശ്രദ്ധിച്ചാല്‍ സുന്ദരമായ പാദങ്ങള്‍ സ്വന്തമാക്കാം. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ

പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ഇളം ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത് അതില്‍ മൂന്നു നാലു തുള്ളി നാരങ്ങാ നീര് ചേര്‍ത്തിളക്കി, പത്ത് മിനിറ്റ് നേരം പാദങ്ങള്‍ മുക്കി വയ്ക്കുക. നല്ല ഉന്മേഷം കിട്ടും. അതിനു ശേഷം പഴയ ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി കളഞ്ഞ് വൃത്തിയാക്കുക. എന്നും രാത്രി കിടക്കുന്നതിനു മുമ്ബ് ഇത് ചെയ്തിരിക്കണം. വരണ്ടുണങ്ങി നിറം മങ്ങിയ നഖങ്ങളില്‍ ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടുക.

ഒരു സ്പൂണ്‍ കസ്തൂരി മഞ്ഞള്‍, രണ്ടു സ്പൂണ്‍ ചെറുപയര്‍ പൊടി, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്ത് കുഴമ്ബാക്കി ഒരു മണിക്കൂര്‍ നേരം കാലില്‍ പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ കാലിന്റെ സൗന്ദര്യം വര്‍ധിക്കും. കാല്‍ വെള്ളയില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടിയിട്ട് കിടന്നാല്‍ നല്ല ഉറക്കം കിട്ടും.

ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്‌ബോഴും ശ്രദ്ധിക്കണം. കാല്‍പാദത്തേക്കാള്‍ വലുതോ ചെറുതോ ആയ ചെരുപ്പുകള്‍ ഉപയോഗിക്കരുത്. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കുന്നവര്‍ രാത്രി കിടക്കുന്നതിനു മുമ്ബ് ഇളം ചൂടുള്ള ഉപ്പുവെള്ളത്തില്‍ അല്‍പനേരം കാല്‍ മുക്കു വയ്ക്കണം. ഒരു പിടി ചുവന്നുള്ളി, ഏതാനും അല്ലി വെളുത്തുള്ളി എന്നിവ ചതച്ചെടുത്ത് കിട്ടുന്ന നീരില്‍ ഒരു സ്പൂണ്‍ ആവണക്കെണ്ണ ചൂടാക്കി ചേര്‍ത്ത ശേഷം പാദത്തില്‍ പുരട്ടുക.

Leave a Reply

Your email address will not be published. Required fields are marked *