CLOSE

കറ്റാര്‍വാഴ; സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതി നല്‍കിയ വരദാനം

സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതി നല്‍കിയ വരദാനമാണ് കറ്റാര്‍വാഴ. നിരവധി ഔഷധ ഘടകങ്ങളാല്‍ സമ്ബന്നമായ സസ്യം. ഇന്ന് നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. നമുക്ക് വീട്ടില്‍ വളര്‍ത്താന്‍ സാധിക്കുന്ന കറ്റാര്‍വാഴ രാസവസ്തുക്കള്‍ ചേര്‍ത്ത ക്രീമുകളേക്കാള്‍ വേഗത്തില്‍ ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നു.

ആദ്യമായി കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക, ഈ ഇലകള്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക. തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക. ഇല പൊളിക്കുന്നതിനും തോലു മാറ്റുന്നതിനുമായി ഒരു കത്തിയുപയോഗിച്ച് ഇലയുടെ രണ്ടു വശവും മുറിക്കുക. കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ ഒരു കത്തിയുപയോഗിച്ച് ഇലയുടെ നടുവിലായി കീറിയാലും മതി. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം.

ആവശ്യത്തിനുമാത്രമെടുത്ത് ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇലയില്‍ നിന്നും ശേഖരിച്ച നീര് ഒരു പാത്രത്തില്‍ എടുക്കുക. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക. തുടര്‍ന്ന് ആ ഇലകൊണ്ടു മുഖം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *