കുറ്റിക്കോല്‍: ഭാര്യയെ വെടി വെച്ച് കൊന്നത്തിന് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂര്‍ വടക്കേകരയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. വടക്കേ കരയിലെ വിജയന്റെ ഭാര്യ ബേബി (35) യാണ് മരിച്ചത്. വീട്ടില്‍ വെച്ചാണ് സംഭവം. അതേസമയം വിജയനെ വീടില് നിന്നും 200 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ ഇവര്‍ ബേബിയുടെ വീടായ കുണ്ടംകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയന് സ്വന്തം നാടായ കാനത്തൂര്‍ വടക്കേകരയില്‍ വീടും സ്ഥലവും വാങ്ങി താമസിക്കുകയായിരുന്നു.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. മദ്യ ലഹരിയില്‍ വെടിവെച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്ക് ഒരു ചെറിയ കുട്ടിയുണ്ട്. വിവരമറിഞ്ഞ ആദൂര്‍ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി
അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
