കാഞ്ഞങ്ങാട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നു. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിന് സമീപത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. മഡിയനിലെ കൊത്തിക്കാന്‍ ഷാഹുലിനെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിക്കുന്നു. അക്രമത്തിനിടെ കെട്ടുകമ്പി കഴുത്തില്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഷാഹുല്‍ പറയുന്നു. ഷാഹുലിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
Spread the love