പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം അഗ്നിശമനസേന നേതൃത്വത്തില്‍ പുരോഗമിക്കുന്നു. തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്കും തീ പടര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജീവനക്കാരടക്കം മുഴുവന്‍ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നാണ് തീ കത്തിപടര്‍ന്നത്. എന്നാല്‍, ഗ്യാസ് സിലിണ്ടറുകള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് നീക്കിയത് വന്‍ അപകടം ഒഴിവാക്കി.
Spread the love