CLOSE

കാലിക്കടവില്‍ സ്‌കൂട്ടി ലോറിയുമായി കൂട്ടിയിടിച്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മരിച്ചു

നീലേശ്വരം: കാലിക്കടവില്‍ വാഹനാപകടത്തില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മനോഹരന്‍ (49) മരിച്ചു. കരിവെള്ളൂര്‍ കുണിയന്‍ സ്വദേശിയാണ്്. ഇന്ന് വൈകുന്നേരം നീലേശ്വരം ഭാഗത്തു നിന്നും വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോകും വഴി കാലിക്കടവില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *