CLOSE

ബന്ദിയോട് കുബനൂരില്‍ വന്‍ കഞ്ചാവ് വേട്ട

ഉപ്പള: ബന്ദിയോട് കുബനൂരില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ദേര്‍ജാലിലെ ദേര്‍ജാല്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ചിക്കി എന്ന് വിളിക്കുന്ന സക്കറിയയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. ഒന്‍പത് കിലോ കഞ്ചാവാണ് വിവിധയിടങ്ങളിലെ വില്പനക്കായി ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തു.

കുമ്പള റേഞ്ച് എകസൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവിന്റെ ഉറവിടത്തെക്കുറച്ചും, മറ്റു കണ്ണികളെ കുറിച്ചും അറിയുന്നതിനു വേണ്ടി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നൗഫല്‍ പറഞ്ഞു. പ്രിവെന്റീവ് ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഹമീദ്, ജിജിത് കുമാര്‍, വനിതാ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ശുഭ, ഡ്രൈവര്‍ സത്യന്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ലഹരി മരുന്ന് വില്‍പ്പന നടത്തുന്നയാളാണ് പ്രതി. ഉപ്പളയിലും പരിസരത്തും നിരവധി ലഹരി മരുന്ന് കച്ചവടക്കാരെ പിടികൂടാന്‍ കുമ്പള എക്‌സ്സൈസ് ഓഫീസരുടെ നേതൃത്വത്തിലുള്ള സംഘത്തിനു ഇതിനു മുമ്പും കഴിഞ്ഞിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *