CLOSE

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് കമ്മീഷന്‍ ; ദീപക് മിശ്ര ഐപിഎസ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിച്ച് സുനില്‍ അറോറ. ബൂത്തുകളുടെ എണ്ണം കൂട്ടി. അഞ്ചിടത്തായി 2.7ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍ ഉണ്ടാകും. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും.

വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂട്ടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രം. വീട് കയറിയുള്ള പ്രചരണത്തിന് സംഘത്തില്‍ പരമാവധി അഞ്ച് പേര്‍ വരെയാവാം. ദീപക് മിശ്ര ഐപിഎസ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *