CLOSE

വാഹന പണിമുടക്ക്: പരീക്ഷകള്‍ മാറ്റിവച്ചുകെഎസ്ആര്‍ടിസി യൂണിയനുകളും സമരത്തില്‍ പങ്കാളികളാകും

തിരുവനന്തപുരം: ഇന്ധനവില ക്രമാതീതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ചൊവ്വാഴ്ച വാഹന പണിമുടക്ക്. സംയുക്ത സമര സമിതിയുടെ ആഹ്വാന പ്രകാരമാണ് പണിമുടക്ക് നടത്തുന്നത്. കെഎസ്ആര്‍ടിസി യൂണിയനുകളും സമരത്തില്‍ പങ്കാളികളാകും. ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് പങ്കെടുക്കില്ല. സ്വകാര്യ ബസ് സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബസ് സര്‍വീസ് പൂര്‍ണമായും മുടങ്ങുമെന്ന് ഉറപ്പായി.

പരിക്ഷകള്‍ മാറ്റിവെച്ചു

ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്.

എംജി സര്‍വകലാശാലയും ചൊവ്വാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി. സംയുക്ത പണിമുടക്ക് പരിഗണിച്ചാണ് മാറ്റം.
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

ഇന്ധനവിലയ്ക്ക് പുറമെ പാചക വാതക സിലിണ്ടര്‍ വിലയും ഉയരുകയാണ്. മൂന്ന് മാസത്തിനിടെ സിലിണ്ടറിന് 200 രൂപയാണ് വര്‍ധിച്ചത്. ഇന്ധന വില കുറയ്ക്കാനുള്ള യാതൊരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഇന്ധനത്തെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച നടത്തുകയും തീരുമാനമെടുക്കുകയും വേണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *