ചെറുവത്തുര്‍: ഇ പ്ലാനറ്റിന്റെ ചെറുവത്തുര്‍ ടൗണിലുള്ള ഷോറൂമില്‍ വന്‍ കവര്‍ച്ച. ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ മോഷണം പോയി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ടെയാണ് സംഭവം. പിറക് വശത്തുള്ള ചുമര് തുരന്നാണ് കള്ളന് അകത്ത് കടന്നത്. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഡ്രിമ്മര്‍, സ്പീക്കര്‍ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് കള്ളന് മോഷ്ടിച്ചത്. അലാറം കേട്ട് കള്ളന് ഓടി രക്ഷപ്പെടുകയായിരുന്നു. നീല നിറത്തിലുള്ള ബനിയനും മുഖം മൂടിയുമാണ് വേഷം.
ചന്തേര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Spread the love