നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. ഇതുവരെ രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗാണ്. പോളിംഗ് ബൂത്തുകളില്‍ അവസാനവട്ട നടപടികള്‍ പുരോഗമിക്കുകയാണ്.രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു. അവസാന മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടിയായിരുന്നു. കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥികളും രോഗികളും അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിച്ചത്. ശക്തമായ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായതാണ് എടുത്തു പറയേണ്ടത്. സിപിഐഎം, ബിജെപി ശക്തികേന്ദ്രമായ കാട്ടായിക്കോണത്താണ് സംഘര്‍ഷമുണ്ടായത്. ചിലയിടങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു.
Spread the love