CLOSE

കാസര്‍കോട് ജില്ലയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്,430 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 194 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 457
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4020 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 498

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 16801 പേര്‍

വീടുകളില15938 പേരും സ്ഥാപനങ്ങളില്‍ 863 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 16801 പേരാണ്. പുതിയതായി 592 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3339 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2950 ആന്റിജന്‍ 382 ട്രൂനാറ്റ് 1010 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 960 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 592 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 435 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

129789 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 124885 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *