CLOSE

കാസര്‍കോട് ജില്ലയില്‍ 250 പേര്‍ക്ക് കൂടി കോവിഡ്, 181 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 250 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 181
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1260 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 537

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9968 പേര്‍

വീടുകളില്‍ 9444 പേരും സ്ഥാപനങ്ങളില്‍ 524 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9968 പേരാണ്. പുതിയതായി 742 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2680 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (2174 ആര്‍ ടി പി സി ആര്‍, 500 ആന്റിജന്‍ ). 915 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 742 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 184 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

136015 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 133634 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *