CLOSE

ഓക്‌സ് ഫോര്‍ഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ ലഭ്യമാകും

ന്യൂഡല്‍ഹി : ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ 2021 ഫെബ്രുവരി മുതല്‍ ലഭ്യമാകുമെന്ന് ഉറപ്പുനല്‍കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2021 ഏപ്രില്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

രണ്ട് ഡോസിന് 1000 രൂപയാിരിക്കും പൊതുജനങ്ങളില്‍ നിന്നും ഈടാക്കുക എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവാല അറിയിച്ചു.ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ വാക്സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്. 2024 ലോടെ രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കും. രണ്ട് ഡോസിന് 1000 രൂപ ഈടാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വാക്സിന്‍ വാങ്ങുന്നതിനാല്‍ യുഎസ് ഡോളര്‍ 3-4 നിരക്കില്‍ നല്‍കാന്‍ സാധിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അറിയിച്ചു.

വാക്സിന്‍ പ്രായമായവരിലും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ദീര്‍ഘകാല പ്രതിരോധത്തിന് സാധ്യമാകും എന്നതില്‍ ഉറപ്പില്ലെന്ന് അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *