CLOSE

കുട്ടികളില്ലാത്തതിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം; യുവതി ജീവനൊടുക്കി

ഹൈദരാബാദ്: കുട്ടികളുണ്ടാകാത്തതിന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലങ്കാന ഹൈദരാബാദ് സരൂര്‍നഗറിലാണ് സംഭവം. 38കാരിയായ ഉദയ ശ്രീയാണ് ജീവനൊടുക്കിയത്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായ സുരേഷുമായി 2009ലായിരുന്നു ഇവരുടെ വിവാഹം. കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ സുരേഷും വീട്ടുകാരും നിരന്തരം ഉദയശ്രീയെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതു സഹിക്കാനാകാതെ വന്നതോടെ യുവതി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ശനിയാഴ്ച രാത്രിയോടെ ബന്ധുവീട്ടില്‍പോയി മടങ്ങിയെത്തിയ സുരേഷ് നിരവധി തവണ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് സുരേഷ് പോലീസിനെ വിളിച്ചു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തുകയറി നോക്കിയപ്പോഴാണ് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഉദയ ശ്രീയെ കണ്ടെത്തിയത്.

കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ സുരേഷും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉദയശ്രീയെ പീഡിപ്പിക്കുകയായിരുന്നു. ഇതു സഹിക്കാനാകാതെ വന്നതോടെയാണ് യുവതി ജീവനൊടുക്കിയത്. ഉദയശ്രീയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ സുരേഷിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വീട്ടില്‍ നിന്ന് ഉദയ ശ്രീയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *