CLOSE

ജെല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലേക്ക്. പൊങ്കലിന്റെ ഭാഗമായാണ് രാഹുല്‍ തമിഴ്നാട്ടിലേക്ക് പോകുന്നത്. ജനുവരി 14 ന് മധുരയിലെത്തുന്ന രാഹുല്‍ ജെല്ലിക്കെട്ട് കാണും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി മധുരയിലേക്ക് വരുന്നത്. അദ്ദേഹം പൊങ്കല്‍ ആഘോഷിക്കുകയും അവനിയപുരത്ത് ജെല്ലിക്കെട്ട് കാണുകയും ചെയ്യുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.അളഗിരി ചെന്നൈയില്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് രാഹുല്‍ തമിഴ്നാട്ടിലേക്ക് എത്തുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടു. ‘കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് രാഹുല്‍ എത്തുന്നത്. കാള കര്‍ഷകന്റെ പ്രതീകവും അവരുടെ നിത്യജീവിതത്തിന്റെ ഭാഗവുമാണ്. വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ദിവസം രാഹുലിന്റെ സന്ദര്‍ശനം കര്‍ഷകര്‍ക്കും പരുക്കനായ തമിഴ് സംസ്‌കാരത്തിനും ആദരവ് നല്‍കുന്നതായിരിക്കും,’ അളഗിരി പറഞ്ഞു

അതേസമയം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നിരവധി സന്ദര്‍ശന പരിപാടികള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ആറ് തവണ തമിഴ്നാട് സന്ദര്‍ശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *