CLOSE

ആദ്യ ഭാര്യയുടെ സഹായത്തോടെ കാമുകിയെ കൊന്ന് തല അറുത്തെടുത്തു

റാഞ്ചി: ജാര്‍ഖണ്ഡില്‍ തലയറുത്ത നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ലഭിച്ചതായി പോലീസ്. കൊല്ലപ്പെട്ട സൂഫിയ എന്ന പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

പ്രതിയായ ഷെയ്ഖ് ബിലാന്റെ ഭൂമിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ തല അറുത്തുമാറ്റപെട്ട നിലയില്‍ കണ്ടെത്തിയത്. റാഞ്ചിയിലെ തന്നെ ചാന്ദ്‌വെയിലെ റെയില്‍വെ ട്രാക്കിന് സമീപത്തെ പാടത്ത് മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം.

വിവാഹിതനായ ബിലാലും വിവാഹബന്ധം പിരിഞ്ഞ സൂഫിയയും ഒരുമിച്ചായിരുന്നു താമസം.
ഒരുതവണ ബിലാലില്‍ നിന്ന് മര്‍ദ്ദനം നേരിട്ട സൂഫിയ പിതോറിയ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ബിലാലില്‍ നിന്ന് പോലീസ് പിസ്റ്റള്‍ കണ്ടെടുക്കുകയും കേസില്‍ ജയിലില്‍ ആകുകയും ചെയ്തിരുന്നു.
ഇതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം.കൊലപാതകത്തില്‍ ബിലാലിന്റെ ആദ്യ ഭാര്യക്കും ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *