CLOSE

പാന്‍ മസാല വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍

പട്‌ന: പാന്‍ മസാല കടമായി നല്‍കാത്തതിന് പലചരക്ക് കട ഉടമയുടെ മകനെ ആക്രമികള്‍ ദാരുണമായി വെടിവച്ചുകൊന്നു. ബിഹാറിലെ സുപാല്‍ ജില്ലയിലെ തൃവേണിഗഞ്ജിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സ്ഥലത്തെ പലചരക്ക് കട ഉടമയുടെ ഇളയ മകനായ മിഥിലേഷാണ് വെടിയേറ്റ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; മരണമടഞ്ഞ മിഥിലേഷിന്റെ അച്ഛന്റെതാണ് പലചരക്ക് കട. അജിത് കുമാര്‍ എന്നയാള്‍ ഇവിടെയെത്തി പാന്‍മസാല നല്‍കാന്‍ കട ഉടമയോട് ആവശ്യപ്പെടുകയുണ്ടായി. ഇതിന്റെ വിലയായ 20 രൂപ പിന്നീട് നല്‍കാമെന്ന് അജിത് പറഞ്ഞെങ്കിലും കടയുടമ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ അജിത് തിരികെപോയി.

പിറ്റേന്ന് കൂട്ടുകാരുമൊത്ത് അജിത് കുമാര്‍ മടങ്ങിയെത്തി. എന്നാല്‍ അതേസമയം മരിച്ച മിഥിലേഷാണ് കടയിലുണ്ടായിരുന്നത്. അജിത്തും മിഥിലേഷും തമ്മില്‍ പാന്‍മസാലയുടെ കാര്യത്തില്‍ വീണ്ടും വഴക്കുണ്ടാക്കുകയും ഇതില്‍ കുപിതനായ അജിത് വേഗം തോക്കെടുത്ത് മിഥിലേഷിനെ വെടിവച്ചു കൊലപ്പെടുത്തി. ശബ്ദം കേട്ടയുടന്‍ മിഥിലേഷിന്റെ സഹോദരന്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. കൊലയാളികളെ പിടികൂടാന്‍ വ്യാപക അന്വേഷണവും ആരംഭിച്ചു. കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *