CLOSE

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; യുവതിക്കായി അന്വേഷണം

ബംഗളൂരു: വിവാഹത്തിന് താത്പര്യം കാണിച്ച് അടുപ്പം ഉണ്ടാക്കി യുവാവിനെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം നടത്തിയതായി പരാതി. യുവതിയുടെ പ്രലോഭനത്തില്‍ വീഡിയോ കോളില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി. വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനോടകം 20,000 രൂപ യുവതിക്ക് നല്‍കിയതായി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുകയാണ്. യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

ബംഗളൂരുവിലാണ് സംഭവം നടന്നിരിക്കുന്നത്. സോഫറ്റ് വെയര്‍ എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രേയ എന്ന യുവതിയാണ് പണം തട്ടാന്‍ ശ്രമിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ചെയ്ത വീഡിയോ കോളാണ് പരാതിക്ക് ആധാരം ആയിരിക്കുന്നത്. വീഡിയോ കോളിനിടെ നഗ്‌നതാ പ്രദര്‍ശനത്തിന് യുവതി പ്രലോഭിപ്പിച്ചു എന്നതാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

വൈവാഹിക സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇരുവരും കൂടുതല്‍ അടുത്തതോടെ, കല്യാണത്തിന് യുവതി സന്നദ്ധത അറിയിച്ചു. അതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുകയാണ്. വീഡിയോ കോളിനിടെ യുവതി നഗ്‌നതാ പ്രദര്‍ശനം നടത്തി. സമാനമായ നിലയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്താന്‍ യുവാവിനോട് ആവശ്യപ്പെട്ടു. ഇത് റെക്കോര്‍ഡ് ചെയ്ത യുവതി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതുവരെ 20000 രൂപ നല്‍കി. കൂടുതല്‍ പണം ചോദിച്ചതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *