ചെന്നൈ: ഭാര്യയെ കഴുത്തറുത്ത് ദേഹത്ത് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ യുവ ഡോക്ടറെ പൊലീസ് പിടികൂടി. കോയമ്ബത്തൂര്‍ സ്വദേശിയായ ഡോ. ഗോകുല്കുമാറി(35)നെയാണ് പൊലീസ് പിടികൂടിയത്. ഭാര്യ കീര്‍ത്തന(28)യെ കൊലപ്പെടുത്തിയ ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടോടെ ചെല്പേട്ട് മധുരന്താകത്തെ വീട്ടിലാണ് കൊലപാതകം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എച്ച്.ആര് വിഭാഗം ജീവനക്കാരിയായിരുന്നു കീര്‍ത്തന. ഗോകുകുല്കുമാര് പോതേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം ഇയാള്‍ ജോലിക്ക് പോയിരുന്നില്ല. ദമ്ബതിമാര്‍ക്കിടയില്‍ ഏറെ നാളായി വഴക്ക് പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഗോകുല്‍ അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കീര്‍ത്തനയുടെ കഴുത്തറുക്കുകയായിരുന്നു.