ആഗ്ര: കൂലി കുറച്ചു തരുന്ന മുതലാളിയോട് പ്രതികാരം ചെയ്യാന്‍ അഞ്ച് വയസുകാരനായ മകനെ കൗമാരക്കാര്‍ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തി. അലിഗഡിലെ രഘുപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കേസിലെ പ്രതികളായ രണ്ടുപേര്‍ക്കും പതിനാറ് വയസാണ് പ്രായം ഉള്ളത്.
പ്രതികള്‍ക്ക് ദിനവും 30 മുതല്‍ 50 രൂപ വരെയായിരുന്നു കൂലിയായി നല്‍കിയിരുന്നത്. ഇതില്‍ അസ്വസ്ഥരായ കൗമാരക്കാര്‍ മുതലാളിയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ഉണ്ടായത്. ഫെബ്രുവരി 13ന് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മുതലാളിയുടെ മകന് ആദിത്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു ചെയ്തത്. ആദിത്യയെ കാണാതായതോടെ പിതാവ് പൊലീസില്‍ പരാതി നല്കി. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഹിന്ദി ക്രൈം സീരിയലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.