CLOSE

കോവിഡ് വ്യാപനം; ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജിം, നീന്തല്‍ക്കുളം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയില്‍ ആണ് നിയന്ത്രണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ, പഞ്ചാബിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഏപ്രില്‍ 30 വരെ എല്ലാ ഒത്തുചേരലുകള്‍ക്കും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിലക്കേര്‍പ്പെടുത്തി. മാത്രമല്ല വൈകീട്ട് 9 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *