CLOSE

‘ക്യാപ്റ്റന്‍ 7’ അനിമേഷന്‍ സീരീസുമായി ധോണി

ആനിമേറ്റഡ് സീരിസ് നിര്‍മ്മിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ കഥപറയുന്ന ‘ക്യാപ്റ്റന്‍ 7’ എന്ന സീരീസാണ് താരം നിര്‍മ്മിക്കുന്നത്. ധോണിയുടെയും ഭാര്യ സാക്ഷി സിംഗ് ധോണിയുടെയും പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് സീരിസ് നിര്‍മ്മിക്കുന്നത്.

സീരിസിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. ധോണിയുടെ ജേഴ്‌സി നമ്ബറിനെ സൂചിപ്പിക്കുന്ന സീരിസ് സാഹസികത നിറഞ്ഞ കഥയായിരിക്കുമെന്ന് സാക്ഷി ധോണി വ്യക്തമാക്കിയിരുന്നു. അതേസമയം, കഥയും ആശയവും മികച്ചതാണെന്നാണ് ധോണിയുടെ അഭിപ്രായം. 2022-ല്‍ സീരിസിന്റെ ആദ്യത്തെ സീസണ്‍ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *