CLOSE

ടി.വി കാണുന്നതില്‍ തര്‍ക്കം; അച്ഛനെ പിന്തുണച്ച മൂന്നു വയസ്സുകാരിയെ മാതാവ് കൊലപ്പെടുത്തി

ബംഗളൂരു: ടി.വിയില്‍ വാര്‍ത്ത കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിതാവിനെ പിന്തുണച്ച മകളെ ക്രൂരമായി കൊലപ്പെടുത്തി മാതാവ്. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം.

മൂന്നു വയസ്സ് പ്രായം മാത്രമുള്ള മകളെയാണ് മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയും 26 കാരിയുമായ സുധ അറസ്റ്റിലായി.

കൂലിപ്പണിക്കാരനായ ഈരണ്ണ എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്താറുണ്ട്. ചൊവ്വാഴ്ചയും പതിവുപോലെ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഈരണ്ണ ടി.വിയില്‍ വാര്‍ത്താ ചാനല്‍ വെച്ചു. ഇത് സുധ ചോദ്യം ചെയ്തതോടെ തര്‍ക്കം തുടങ്ങി .
സംഭവം കണ്ടുനിന്ന മൂന്നു വയസ്സുകാരി മകള്‍ അച്ഛനെ പിന്തുണക്കുകയും അമ്മയോട് മിണ്ടാതിരിക്കാന്‍ പറയുകയും ചെയ്തത്രെ. ഇതില്‍ പ്രകോപിതയായ സുധ മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു -ഡെപ്യൂട്ടി കമീഷണര്‍ സഞ്ജീവ് എം പാട്ടീല്‍ വെളിപ്പെടുത്തി . തുടര്‍ന്ന് മകളെ കാണാനില്ലെന്ന് സുധ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു .

പിറ്റേ ദിവസം നഗര്‍ഭവിക്ക് സമീപം പണി നടക്കുന്ന കെട്ടിടത്തിനടുത്ത് നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി. സുധയും ഈരണ്ണയും സ്ഥലത്തെത്തി മകളെ തിരിച്ചറിയുകയും ചെയ്തു.

അതെ സമയം സുധയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും സുധ കുറ്റസമ്മതം നടത്തുകയുമായിരുന്നു. മകള്‍ക്ക് തന്നെക്കാള്‍ ഇഷ്ടം പിതാവിനെ ആയിരുന്നെന്ന് സുധ പോലീസിനോട് വെളിപ്പെടുത്തി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *