ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് സച്ചിന് ഇന്ന് വീട്ടില്‍ തിരിച്ചെത്തിയത്. രോഗമുക്തനായി വീട്ടിലെത്തിയ കാര്യം സച്ചിന് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
ആശുപത്രില്‍ തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സച്ചിന് നന്ദി അറിയിച്ചു. മാര്‍ച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ആറു ദിവസങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മുന്കരുത്തലെന്ന നിലയ്ക്ക് താരത്തെ ആശുപത്രയില്‍ പ്രവേശിക്കുകയായിരുന്നു.
Spread the love