CLOSE

തൊഴിലില്ലായ്മ മൂലം 2019ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 2,851 പേര്‍

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ മൂലം 2019ല്‍ രാജ്യത്ത് 2,851 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഏറ്റവുമധികം പേര്‍ ജീവനൊടുക്കിയത് കര്‍ണാടകയിലാണ്, 553.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പക്കലുള്ള കണക്കാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനു കൈമാറിയത്. അതേ വര്‍ഷം കേരളത്തില്‍നിന്ന് 81 മരണമാണ് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്തത്.

തൊട്ടുമുന്‍പത്തെ വര്‍ഷം രാജ്യത്ത് 2,741 പേര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. അതേവര്‍ഷം കേരളത്തില്‍ 147 പേര്‍ ജീവനൊടുക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *