CLOSE

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രസര്‍ക്കാറിനോട് ഒറ്റ ചോദ്യവുമായി പി. ചിദംബരം

ഇസ്രായേലി സ്ഥാപനമായ എന്‍.എസ്.ഒയുടെ ഉപഭോക്താവാണോയെന്ന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടുന്നത് എന്തിനെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ ചോദ്യം.

40 സര്‍ക്കാറുകളും 60 ഏജന്‍സികളും എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്ക് അകത്തും പുറത്തും പെഗസസ് വിഷയം കത്തിപ്പടരുന്നതിനിടെയാണ് ചിദംബരത്തിന്റെ ചോദ്യം.

‘ലളിതമായ ഒരു ചോദ്യം: ഈ 40ല്‍ ഇന്ത്യ ഗവണ്‍മെന്റ് ഉള്‍പ്പെടുമോ ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിന്’ -പി. ചിദംബരം ചോദിച്ചു.

സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്തരാഷ്ട്ര മാധ്യമങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇസ്രായേലി കമ്ബനിയായ എന്‍.എസ്.ഒ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് സിങ് പട്ടേല്‍, അശ്വിനി വൈഷ്ണവ്, ബിസിനസുകാരനായ അനില്‍ അംബാനി, മുന്‍ സി.ബി.ഐ മേധാവി, 40ഓളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെടും. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *