CLOSE

പിഞ്ചുകുഞ്ഞിനെ നരബലി കഴിക്കാന്‍ ശ്രമം; 5 പേര്‍ കസ്റ്റഡിയില്‍

ഒന്നര മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ നരബലി കഴിക്കാന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് പൂജാരി ഉള്‍പ്പടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തെങ്കാശി ജില്ലയിലെ മലയടിവാരത്തുള്ള വനത്തോട് ചേര്‍ന്ന ക്ഷേത്രത്തിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൗര്‍ണമി, അമാവാസി ദിവസങ്ങളില്‍ തുറക്കുന്ന ക്ഷേത്രത്തിനു സമീപമാണു ശിവകാശി സ്വദേശികള്‍ തിങ്കള്‍ സന്ധ്യയ്ക്ക് കുഞ്ഞുമായി എത്തിയത്. പകല്‍പോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാര്‍ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലര്‍ ഇവരെ പിന്‍തുടര്‍ന്നു. ക്ഷേത്രത്തിനു സമീപം കാര്‍ നിര്‍ത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *