CLOSE

അയല്‍വാസിയെ ക്രിസ്തു മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതിന് മധ്യവയസ്‌കന്‍ അറസ്റ്റില്‍

അയല്‍വാസിയെ ക്രിസ്തു മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതിന് മധ്യവയസ്‌കന്‍ പിടിയിലായി. സാമ്പത്തിക സഹായം വാഗദാനം ചെയ്താണ് ക്രിസ്തു മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. അയല്‍വാസി സച്ചിന്‍ദേവിന്റെ പരാതിയില്‍ ബല്ല്യ ജില്ലയിലെ ആശിഷ് ജോണാണ് അറസ്റ്റിലായത് .

2020 ലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ മൂന്ന്, അഞ്ച് സെക്ഷനുകള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ നിന്നാണ് ഈ 40 കാരന്‍ അറസ്റ്റിലായത്. തനിക്ക് നിരന്തര തലവേദന ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് മദ്യം നല്‍കിയെന്നും അത് ഫലിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അസുഖം മാറാന്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് അയല്‍വാസിയുടെ ആരോപണം.

കച്ചവടം തുടങ്ങാന്‍ 12,000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ജോണ്‍ ചില പുസ്തകങ്ങള്‍ നല്‍കിയെന്നും പരാതിക്കാരന്‍ പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തലവേദനയെ കുറിച്ച് പറഞ്ഞപ്പോള്‍ ചര്‍ച്ചിലേക്ക് കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *