CLOSE

കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണം; സ്‌കൂള്‍ തുറക്കലില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണം. ഗുരുതര കൊവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങള്‍ കാണുന്നില്ലേയെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ദില്ലിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ തുറക്കുന്നതില്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *