CLOSE

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്ര ഗിരിയുടെ ദുരൂഹ മരണം: മൂന്ന് അനുയായികള്‍ അറസ്റ്റില്‍

ലഖ്‌നോ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അദ്ദേഹത്തിന്റെ അടുത്ത മൂന്ന് അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര ഗിരിയുടെ ഏറ്റവും അടുത്ത അനുയായിയായി അറിയപ്പെട്ടിരുന്ന ആനന്ദ് ഗിരിയും പോലീസ് അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തില്‍ ആനന്ദ് ഗിരിയെ നരേന്ദ്ര ഗിരി ആശ്രമത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. മെയ്മാസത്തിലായിരുന്നു ഇത്. കുറച്ചുനാളുകള്‍ക്കുമുമ്പ് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും പുന:സ്ഥാപിച്ചതായി പറയപ്പെടുന്നു. ആനന്ദ് ഗിരി നരേന്ദ്ര ഗിരിയുടെ കാലില്‍ വീണ് ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. എന്നാല്‍ കൂടിച്ചേരലിന് വലിയ ആയുസ്സുണ്ടായില്ലെന്നാണ് പോലീസിന്റെ നിഗമനം.

സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേര്‍. ഇരുവരും നരേന്ദ്ര ഗിരിക്കൊപ്പം അഖാഡയില്‍ കഴിഞ്ഞിരുന്നവരാണ്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് നേരന്ദ്രഗിരിയ ആശ്രമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്രഗിരി എത്താതിനാല്‍ അന്വേഷിച്ചെത്തിയ ശിഷ്യര്‍ മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് വായിച്ചതായി പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *