CLOSE

രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ കുത്തിവെയ്പ്പ് നല്‍കാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അനുമതി. കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കിയത്.

നേരത്തേ സൈഡസ് കാഡിലയുടെ സൈകോവ് -ഡി വാക്‌സിന് അനുമതി നല്‍കിയിരുന്നു. 12 വയസിന് മുകളിലുള്ളവര്‍ക്കാണ് സൈകോവ് -ഡി നല്‍കുക.

ചെറിയ കുട്ടികള്‍ക്ക് നല്‍കാവുന്ന ആദ്യ കോവിഡ് പ്രതിരോധ വാക്‌സിനാകും കോവാക്‌സിന്‍. സൈഡസ് കാഡില വാക്‌സിന്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ വിതരണം ആദ്യം ആരംഭിക്കുന്ന വാക്‌സിനാകും കോവാക്‌സിന്‍. അതേസമയം വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം കോവാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. ഉടന്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് അടിയന്തര ഉപയോഗത്തിന് വാക്‌സിന് അനുമതി നല്‍കി.

രണ്ടുവയസുമുതല്‍ 18 വയസുവരെയുള്ളവരിലായിരുന്നു കോവാക്‌സിന്‍ പരീക്ഷണം. കുട്ടികളില്‍ കോവാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *