CLOSE

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 14കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു

മുംബൈ:പൂനെയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 14കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു.കബഡി പരിശീലനത്തിനായി പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. അകന്ന ബന്ധുവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്.

22കാരന്‍ അടക്കമുള്ള മൂന്നംഗ സംഘം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.പലതവണ പെണ്‍കുട്ടിയെ കുത്തിയതായും ആക്രമണം വളരെ ക്രൂരമായിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം മൂവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *