CLOSE

ഭാര്യയ്ക്ക് കുട്ടികള്‍ ഉണ്ടാവില്ല: യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

നൃൂഡല്‍ഹി: ഭാര്യയ്ക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ മേഘ ആര്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്തവായ ജസ്വീര്‍ ആര്യയെ പോലീസ് അറസ്റ്റു ചെയ്തു. യുവാവ് കഴുത്തില്‍ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം മുഴുവന്‍ മേഘ അവളുടെ വീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നുവെന്നും ഇത് തനിക്ക് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കിയിരുന്നെന്നും ജസ്വീര്‍ പോലീസിനോട് പറഞ്ഞു. ഭാര്യയ്ക്ക് അപസ്മാരം ഉണ്ടായിരുന്നതായും അതിനാല്‍ കുട്ടികളെ പ്രസവിക്കാന്‍ കഴിയാത്തതിനാലാണ് കൊന്നതെന്നും ജസ്വീര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

സംഭവ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ മേഘ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്താണ് ജസ്വീര്‍ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയത്.

മേഘ കിടക്കയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെന്നാണ് ജസ്വീര്‍ പറഞ്ഞതെന്നും യുവതിയുടെ പിതാവ് പറയുന്നു. എന്നാല്‍ മുഖത്തെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *