CLOSE

കാണാതായ 9കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: രണ്ട് ദിവസം മുന്‍പ് കാണാതായ ഒന്‍പത് വയസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ദ്വാരക എന്ന സ്ഥലത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെ ബുധനാഴ്ച ഉച്ചയോടെ കാണാതായ കുട്ടിയുടെ ശരീരഭാഗങ്ങള്‍ അയല്‍പക്കത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് പരിശോധന നടത്തിയതായും കുറ്റവാളികളെ കണ്ടെത്തുന്നതിനായി സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പോലീസ് പറഞ്ഞു.

കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *